കേരളം

kerala

ETV Bharat / state

ശബരിമല വിഷയത്തിൽ കടകംപള്ളിയുടെ ദുഃഖം ഭക്തജനങ്ങളെ കബളിപ്പിക്കാനെന്ന് രമേശ് ചെന്നിത്തല - കടകംപള്ളി സുരേന്ദ്രന്‍ വാർത്ത

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ്

ramesh chennithala news  kadakampally surendran news  sabarimala issue latest  രമേശ് ചെന്നിത്തല വാർത്ത  കടകംപള്ളി സുരേന്ദ്രന്‍ വാർത്ത  ശബരിമല വാർത്തകൾ
ശബരിമല വിഷയത്തിൽ കടകംപള്ളിയുടെ ദുഃഖം ഭക്തജനങ്ങളെ കബളിപ്പിക്കാനെന്ന് രമേശ് ചെന്നിത്തല

By

Published : Mar 11, 2021, 7:40 PM IST

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ദുഃഖമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സംഭവങ്ങളില്‍ ദു:ഖമുണ്ടെന്ന് മുഖ്യമന്ത്രി പറയുമോ എന്നും ചെന്നിത്തല ചോദിച്ചു. കടകംപള്ളി മാത്രം ദുഃഖമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിലപാട് തെറ്റായിപ്പോയെന്നും അതില്‍ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറയുമോ എന്നാണ് വ്യക്തമാക്കേണ്ടത്.

ശബരിമല വിഷയത്തില്‍ തെറ്റ് പറ്റി എന്ന് സിപിഎം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. അതിനാല്‍ പിണറായി തന്നെ പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണം. ശബരിമലയില്‍ ഇനി ആചാരം ലംഘിച്ച് യുവതികളെ കയറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കാമോ. ഇക്കാര്യങ്ങളിലൊന്നും വ്യക്തത വരുത്താതെ എല്ലാവര്‍ക്കും ദുഃഖമുണ്ടൈന്ന് ഒഴുക്കന്‍ മട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പറയുന്നതില്‍ ഒരര്‍ഥവും ഇല്ല.

സുപ്രീം കോടതിയില്‍ തിരുത്തി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഇടത് സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. അത് ചെയ്‌താല്‍ പ്രശ്‌നത്തിന് പരിഹാരമാവും. അതിന് തയ്യാറാവാതെ അടഞ്ഞ അധ്യായമാണെന്നും ദുഃഖമുണ്ടെന്നുമൊക്കെ പറയുന്നത് കബളിപ്പിക്കല്‍ മാത്രമാണെന്നും രമേശ് ചെന്നിത്തല പ്രസ്‌താവനയില്‍ വ്യക്തമാക്കി.

കൂടുതൽ വായനക്ക്:ശബരിമലയിൽ നടന്ന സംഭവങ്ങൾ വേദനിപ്പിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രൻ

ABOUT THE AUTHOR

...view details