തിരുവനന്തപുരം:കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശക്കത്ത് നല്‍കിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രോ വൈസ് ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ചാന്‍സലറായ ഗവര്‍ണക്ക് കത്തു നല്‍കിയത് അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഇത്തരത്തില്‍ ഒരു കത്തു നല്‍കാന്‍ പ്രോ വി.സി.ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജിവച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രി ഒരു നിമിഷം പോലും സ്ഥാനത്തു തുടരാന്‍ പാടില്ല. മന്ത്രിക്കെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല അറിയിച്ചു. 60 വയസുകഴിഞ്ഞ കണ്ണൂര്‍ വി.സി നിയമനത്തിനെതിരെ ഗവര്‍ണര്‍ രംഗത്തുവന്ന സാഹചര്യത്തില്‍ എത്രയും വേഗം ഗോപിനാഥ് രവീന്ദ്രന്‍ വൈസ് ചാന്‍സലര്‍ പദവിയൊഴിയണം.
'നടക്കുന്നത് സി.പി.എം വത്കരണം'