തിരുവനന്തപുരം: എക്‌സിറ്റ് പോളിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ വിജയം തടയാൻ ആസൂത്രിത നീക്കം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോളിനെതിരെ വീണ്ടും രമേശ് ചെന്നിത്തല
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിക്കുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തുടക്കം മുതൽ ചില മാധ്യമങ്ങൾ യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിച്ചു വരുന്നു എന്നും അതിന്‍റെ തുടർച്ചയാണ് എക്‌സിറ്റ് പോൾ സർവേകൾ എന്നും അദ്ദേഹം ആരോപിച്ചു. പലതും തട്ടിക്കൂട്ട് സർവേകളാണ്. ശാസ്‌ത്രീയ പഠനമോ വിലയിരുത്തലോ ഇല്ലാതെയുള്ള സർവേകളാണ് പലതും. ജനങ്ങൾ യു.ഡി.എഫിനൊപ്പം അണിനിരക്കുന്ന കാഴ്‌ച ഫലം വരുമ്പോൾ കാണാമെന്നും യു.ഡി.എഫ് ജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് സ്ഥാനാർഥികളും ഏജന്‍റുമാരും കൗണ്ടിങ്ങിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കൗണ്ടിങ്ങിൽ തിരിമറിക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.