കേരളം

kerala

ETV Bharat / state

എക്‌സിറ്റ് പോളുകൾ ജനവികാരം പ്രതിഫലിപ്പിക്കുന്നതല്ല: രമേശ് ചെന്നിത്തല - Ramesh Chennithala against exit polls

മുഖ്യമന്ത്രിയുടേത് പരാജിതന്‍റെ കപട ആത്മവിശ്വാസമാണെന്നും കൊടകരയിൽ കുഴൽപ്പണം കണ്ടെത്തിയ വിഷയം ഗൗരവമായി കാണണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി

രമേശ് ചെന്നിത്തല എക്‌സിറ്റ് പോൾ  എക്‌സിറ്റ് പോളുകളെപ്പറ്റി രമേശ് ചെന്നിത്തല  എക്‌സിറ്റ് പോളുകൾ ജനവികാരം പ്രതിഫലിപ്പിക്കുന്നില്ല  രമേശ് ചെന്നിത്തല വാർത്ത  Ramesh Chennithala against exit polls and surveys  Ramesh Chennithala against exit polls  exit polls and surveys
എക്‌സിറ്റ് പോളുകൾക്കെതിരെ രമേശ് ചെന്നിത്തല

By

Published : Apr 30, 2021, 11:08 AM IST

Updated : Apr 30, 2021, 11:46 AM IST

തിരുവനന്തപുരം: എക്സിറ്റ് പോളുകളിലും സർവേകളിലും വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുമ്പും സർവേ ഫലങ്ങൾ യുഡിഎഫിനെതിരായിരുന്നുവെന്നും എക്സിറ്റ് പോളുകൾ ജനവികാരം പ്രതിഫലിപ്പിക്കുന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സത്യത്തോട് പുലബന്ധമില്ലാത്ത എക്സിറ്റ് പോളുകളാണ് പുറത്തു വരുന്നത്. അവ തള്ളിക്കളയുന്നുവെന്നും മെയ്‌ രണ്ടിന് ഫലം വരുമ്പോൾ യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് പരാജിതന്‍റെ കപട ആത്മവിശ്വാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തല

കൊടകരയിൽ കുഴൽപ്പണം കണ്ടെത്തിയ വിഷയം ഗൗരവമായി കാണണമെന്നും ആരുടെ പണം, അത് ആരു കൊണ്ടു വന്നു എന്ന് തുറന്നു പറയാൻ എന്തുകൊണ്ട് പൊലീസ് തയ്യാറാവുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും രമേശ് ആരോപിച്ചു.

ചില സർവേകൾ തങ്ങൾക്ക് ഒരു സീറ്റു പോലും നൽകിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിൻ്റെ എക്‌സിറ്റാണ് നടക്കാൻ പോകുന്നതെന്നും ആ അർഥത്തിൽ മാത്രമാണ് എക്സിറ്റ് പോളുകളെ കണക്കാക്കുന്നതെന്നും ഹസ്സൻ പറഞ്ഞു.

Last Updated : Apr 30, 2021, 11:46 AM IST

ABOUT THE AUTHOR

...view details