തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതോടെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധവും ഭരണവും സ്തംഭിച്ചെന്ന് മുൻ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പകരം മുതിർന്ന ഏതെങ്കിലും മന്ത്രിമാർക്ക് ചുമതല നൽകണം.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധവും ഭരണവും സ്തംഭിച്ചെന്ന് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രിയ്ക്ക് മാത്രമായി കൊവിഡ് പിടിച്ചു നിർത്താൻ കഴിയില്ല. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ബദൽ സംവിധാനം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഡോളോയിലാണ് കേരളത്തിൻ്റെ പ്രതിരോധം. ഡോളോ കമ്പനിക്ക് നന്ദിയെന്നും ചെന്നിത്തല പരിഹസിച്ചു. പരിശോധനകൾ കൂട്ടണം. ജനങ്ങൾ പട്ടിണിയാണ്. അടിയന്തരമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം.
also read: സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നെല്ലി എം.എൽ.എക്ക് കൊവിഡ്
സർക്കാർ തന്നെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പ്രോട്ടോകോൾ ലംഘിച്ച് പാർട്ടി സമ്മേളനങ്ങൾ നടത്തി. കോളേജുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടും അടയ്ക്കാത്തത് സാഹചര്യം മുതലാക്കി കോളേജ് യൂണിയനുകൾ പിടിച്ചെടുക്കുന്നതിനാണ്.
കുടുബശ്രീ സംഘടനകളുടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാത്തത് സിപിഎം ആധിപത്യം സ്ഥാപിക്കാനാണ്. കുടുംബശ്രീ തിരഞ്ഞെടുപ്പ് മാറ്റിവെച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോ എന്നും ചെന്നിത്തല ചോദിച്ചു.