തിരുവനന്തപുരം: സംസ്ഥാനത്ത് എത്ര മണ്ഡലങ്ങളില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തില്‍ സിപിഎം - ബിജെപി ധാരണയുള്ള മണ്ഡലങ്ങള്‍ എത്രയെന്ന് ചെന്നിത്തല - kerala ramesh chennithala
സിപിഎമ്മിനും ബിജെപിക്കുമെതിരെ തുറന്നടിച്ച് രമേശ് ചെന്നിത്തല. കേരളത്തില്‍ സിപിഎം ചെയ്യുന്നത് അപകടകരമായ കളിയാണ്. ഇത് സിപിഎമ്മിന്‍റെ അന്ത്യം കുറിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
![കേരളത്തില്‍ സിപിഎം - ബിജെപി ധാരണയുള്ള മണ്ഡലങ്ങള്‍ എത്രയെന്ന് ചെന്നിത്തല നിയമസഭ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ തിരുവനന്തപുരം വാര്‍ത്തകള്‍ ഇടിവി വാര്‍ത്തകള്‍ ഇലക്ഷന്‍ വാര്‍ത്ത സിപിഎമ്മിനെതിരെ ചെന്നിത്തല ചെന്നിത്തല വാര്‍ത്ത സമ്മേളനം ബിജെപി സിപിഎം ധാരണ കേരളത്തില്‍ സിപിഎം ബിജെപി ധാരണ election 2021 kerala election 2021 ramesh chennithala kerala ramesh chennithala cpm-bjp](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11047018-thumbnail-3x2-cpm.jpg)
അപകരമായ കളിയാണ് സിപിഎം കേരളത്തില്‍ കളിക്കുന്നത്. ഇത് കേരളത്തില്‍ സിപിഎമ്മിന്‍റെ അന്ത്യം കുറിക്കുമെന്നും ഇത് പ്രബുദ്ധ കേരളമാണെന്ന് സിപിഎമ്മും ബിജെപിയും മനസിലാക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് എങ്ങനെ ആവിയായിപ്പോയെന്ന് ഇപ്പോള്‍ മനസിലായി. 26 തവണയാണ് ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി മാറ്റിവെച്ചത്.
ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. കേരളത്തില്‍ ബിജെപിക്ക് മത്സരിക്കാന്‍ സിപിഎം സ്ഥാനാര്‍ഥികളെ നല്‍കുന്നു. നേമത്ത് സിപിഎം പരാജയം സമ്മതിച്ചുവെന്നും കാറ്റ് യുഡിഎഫിന് അനുകൂലമെന്ന് മനസിലാക്കി മുഖ്യമന്ത്രി ആയുധം താഴെ വച്ചുവെന്നും ചെന്നിത്തല പറഞ്ഞു. നേമത്ത് പുലിമടയില്‍ കയറിയാണ് ബിജെപിയെ കോണ്‍ഗ്രസ് ആക്രമിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.