മുഖ്യമന്ത്രി കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല - പ്രതിപക്ഷ നേതാവ്
കാനം രാജേന്ദ്രനെതിരെ പോസ്റ്റർ ഒട്ടിച്ചതിൽ കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേക സമിതികളെ നിയമിക്കാൻ യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി. ആഗസ്റ്റ് 19 മുതൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ കുറ്റവിചാരണ യാത്ര സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കാനം രാജേന്ദ്രനെതിരെ പോസ്റ്റർ ഒട്ടിച്ചതിൽ കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പി എസ് സി, കേരള സർവകലാശാല പരീക്ഷാ ക്രമക്കേട് എന്നീ അന്വേഷണങ്ങളിൽ മുഖ്യമന്ത്രി ഇടപെടുന്നത് കേസ് അട്ടിമറിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.