തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സെന്‍സസ് നടപടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍സസിനായി തയ്യാറാക്കിയ ചോദ്യാവലിയില്‍ ഓരോ വ്യക്തിയുടെയും പൂര്‍വികന്‍മാരുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായാണ് വിവരമെന്ന് അദ്ദേഹം പറഞ്ഞു.
സെന്‍സസ് നടപടികളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്ന് രമേശ് ചെന്നിത്തല
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു
സെന്‍സസ് നടപടികളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണം; രമേശ് ചെന്നിത്തല
സെന്‍സസ് നടപടികള്‍ ദേശീയ പൗരത്വ രജിസ്റ്ററിന് വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണ്. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് മുന്നോട്ട് പോകാനാകില്ല. ഭരണ പരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ മതപരമായ ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരണമെന്നും പ്രതിപക്ഷനേതാവ് നിയമസഭയില്‍ ആവശ്യപ്പെട്ടു.