കേരളം

kerala

ETV Bharat / state

ജയിക്കില്ലെന്ന ഉറപ്പ് ബി.ജെ.പിക്കുണ്ടെന്ന് രമേശ് ചെന്നിത്തല - ramesh chennithala

"തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും ബിജെപിക്ക്‌ കുഴപ്പമില്ല. ജയിക്കില്ലെന്ന് അവര്‍ക്ക്‌ ഉറപ്പുണ്ട്" - പ്രതിപക്ഷ നേതാവ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  രമേശ്‌ ചെന്നിത്തല  കൊവിഡ്‌ 19  തിരുവനന്തപുരം  ramesh chennithala  bjp
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന്‌ ബിജെപി ആവശ്യപ്പെടുന്നത് ജയിക്കില്ലെന്ന ഉറപ്പുള്ളത് കൊണ്ടെന്ന് രമേശ്‌ ചെന്നിത്തല

By

Published : Sep 11, 2020, 1:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന്‌ ബിജെപി ആവശ്യപ്പെടുന്നത് ജയിക്കില്ലെന്ന ഉറപ്പുള്ളത്‌ കൊണ്ടെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും ബിജെപിക്ക്‌ കുഴപ്പമില്ല. ജയിക്കില്ലെന്ന് അവര്‍ക്ക്‌ ഉറപ്പുണ്ട്‌. അതുകൊണ്ട് തന്നെ ആളുകള്‍ വോട്ട് ചെയ്യണമെന്ന് അവര്‍ക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന്‌ ബിജെപി ആവശ്യപ്പെടുന്നത് ജയിക്കില്ലെന്ന ഉറപ്പുള്ളത് കൊണ്ടെന്ന് രമേശ്‌ ചെന്നിത്തല

പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ എല്ലാക്കാലത്തും യുഡിഎഫിന് അനുകൂലമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡിഎഫിന് ആശങ്കയില്ല. കൊവിഡ്‌ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്നും ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നും സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടതായി ചെന്നിത്തല അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് സര്‍വകക്ഷി യോഗത്തില്‍ ധാരണയായതായും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

ABOUT THE AUTHOR

...view details