തിരുവനന്തപുരം :പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയുടെ പേരില്‍ കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാനാണ് ബി.ജെ.പി ശ്രമമമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതവിശ്വാസികള്‍ തമ്മിലുള്ള അനുരഞ്ജനവും യോജിപ്പും പരസ്പര വിശ്വാസത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് നമുക്കാവശ്യം. മതേതരത്വത്തില്‍ ഉറച്ചു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ബി.ജെ.പി ബോധപൂര്‍വം ശ്രമിക്കുന്നു. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള ഇതുസംബന്ധിച്ച് നടത്തിയ പ്രസ്‌താവന അദ്ദേഹത്തിന്‍റെ പദവിക്ക് നിരക്കുന്നതല്ല.