തിരുവനന്തപുരം: യുഡിഎഫിന്‍റെ ജനകീയ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി തകർന്നു എന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ്. വോട്ടിംഗ് ശതമാനം പരിശോധിച്ചാൽ എൽഡിഎഫിനെക്കാൾ വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. കെപിസിസി റിസർച്ച് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായതെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിന്‍റെ ജനകീയ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല: രമേശ് ചെന്നിത്തല - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേരളത്തിൽ അപകടകരമായ രാഷ്ട്രീയമാണ് സിപിഎമ്മും മുഖ്യമന്ത്രിയും കളിക്കുന്നത്. മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് നടക്കുന്നത്. നാലു വോട്ടിനു വേണ്ടി ഏത് വർഗീയ കാർഡും കളിക്കാൻ സിപിഎമ്മിന് മടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിയിലും കൊള്ളയിലും മുങ്ങിത്താഴ്ന്ന ഒരു ഗവൺമെൻറ് ആണ് കേരളത്തിലേത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പൂർണ്ണമായി ഇക്കാര്യങ്ങൾ ചർച്ചാവിഷയമാക്കൻ കഴിഞ്ഞില്ല. യുഡിഎഫിനെ ക്ഷീണിപ്പിച്ചു കൊണ്ട് ബിജെപിയെ വളർത്തുക എന്ന നിലപാടാണ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്. കേരളത്തിൽ അപകടകരമായ രാഷ്ട്രീയമാണ് സിപിഎമ്മും മുഖ്യമന്ത്രിയും കളിക്കുന്നത്.
മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് നടക്കുന്നത്. ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. നാലു വോട്ടിനു വേണ്ടി ഏത് വർഗീയ കാർഡും കളിക്കാൻ സിപിഎമ്മിന് മടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിലും ചെന്നിത്തല സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. സർക്കാരിന്‍റെ മനുഷ്യത്വ രഹിതമായ ദൃഷ്‌ടാന്തങ്ങളിൽ ഒന്നുമാത്രമാണ് നെയ്യാറ്റിൻകരയിലെ സംഭവമെന്നും ചെന്നിത്തല പ്രതികരിച്ചു.