മവോയിസ്റ്റ് ഭീഷണി തടയുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയത് സർക്കാരിനുണ്ടായ തന്ത്രപരമായ പാളിച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരുതുളളി രക്തം പോലും വീഴാതെ മാവോയിസ്റ്റ് നീക്കങ്ങളെ തടയാനും നിയന്ത്രിക്കാനും കേരളാ പൊലീസിന് സാധിച്ചിരുന്നു. വയനാട്ടിലെ വെടിവെപ്പിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന വസ്തുതകളെന്താണെന്ന് ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
മവോയിസ്റ്റ് ഭീഷണി; സർക്കാർ പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല
മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയത് സർക്കാരിനുണ്ടായ തന്ത്രപരമായ പാളിച്ചയാണ്. വെടിവെപ്പിൽ നടന്നതെന്തെന്ന് ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി ബാധ്യസ്തനെന്നും ചെന്നിത്തല.
അതേസമയം വീരേന്ദ്രകുമാറിന്‍റെ നില കണ്ട് പരിതപിക്കുന്നു. ഇടത് മുന്നണിയിൽ ചെന്നിട്ട് എന്ത് കിട്ടി എന്ന് ജനതാദൾ പ്രവർത്തകർ ചിന്തിക്കണം. പൂച്ച പ്രസവം പോലെയാണ് ഇടതു മുന്നണിയുടെ സീറ്റ് ചർച്ച. ചെറുകക്ഷികളുടെ സീറ്റുകൾ സി.പി.എം വിഴുങ്ങുന്നു. ചോദിച്ചിരുന്നെങ്കിൽ വീരേന്ദ്രകുമാറിന് പാലക്കാടിന് പകരം മറ്റ് സീറ്റുകൾ നൽകിയേനെ. ലീഗുമായി തുടർ ചർച്ചകൾ ജനാധിപത്യത്തിന്‍റെ ഭാഗം മാത്രമാണ്. സീറ്റു ചോദിക്കുമ്പോൾ ആട്ടിയോടിക്കുന്നത് ഇടതു മുന്നണിയുടെ പാരമ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.