കേരളം

kerala

ETV Bharat / state

'കൈതോലപ്പായയില്‍ പണംകടത്ത്' : ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം, സമഗ്ര അന്വേഷണം വേണം : രമേശ്‌ ചെന്നിത്തല - ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം

മുഖ്യമന്ത്രിക്കെതിരെയുള്ള കൈതോലപ്പായ വിവാദത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

Ramesh Chennithala about Kaitholappaya controversy  Ramesh Chennithala  Kaitholappaya controversy  കൈതോലപ്പായ വിവാദം  ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം  സമഗ്ര അന്വേഷണം വേണം
രമേശ്‌ ചെന്നിത്തല

By

Published : Aug 18, 2023, 2:56 PM IST

രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം : കൈതോലപ്പായ വിവാദത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവിനുമെതിരെ ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ജി ശക്തിധരന്‍റെ വെളിപ്പെടുത്തലുകളെ കുറിച്ച് തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം. സംസ്ഥാനത്ത് അഴിമതി കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഓണക്കാലത്തെ വിലക്കയറ്റത്തെ കുറിച്ച് ജനങ്ങൾ ആരോട് പറയും. ഇതിനിടയിലാണ് മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കുമെതിരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

തെളിവുള്ളത് കൊണ്ടാണല്ലോ ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നത്. എംഎല്‍എ മാത്യു കുഴൽനാടനെതിരെയുള്ള അന്വേഷണത്തിൽ സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വാ അടപ്പിക്കുന്നത് പുതുമയല്ലല്ലോയെന്നും ചെന്നിത്തല പറഞ്ഞു. കെഎംആർഎല്ലിനെതിരെയുള്ള ആരോപണത്തിൽ വിഎം സുധീരന്‍റെ ആവശ്യത്തോട് താനും ഐക്യപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സപ്ലൈകോയെ കുറിച്ചും പ്രതികരണം :സപ്ലൈകോ ബസാർ തുറക്കാൻ വൈകിയ സംഭവത്തിൽ സര്‍ക്കാറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല. തുറന്നിട്ടും വലിയ കാര്യമില്ലാത്തതിനാലാണ് തുറക്കാതിരുന്നത്. സാധനങ്ങൾ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് അടി കിട്ടുമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയില്‍ മിന്നൽ സന്ദർശനമല്ല വേണ്ടത്. ജനങ്ങൾക്കുള്ള സാധനങ്ങൾ എത്തിക്കുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

കൈതോലപ്പായയില്‍ പൊതിഞ്ഞ കോടികള്‍ :എറണാകുളത്ത് നിന്ന് കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ജി ശക്തിധരൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പണം കൊണ്ടുപോകാന്‍ മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി രാജീവും ഉണ്ടായിരുന്നുവെന്നാണ് ജി ശക്തിധരന്‍ പറയുന്നത്. കലൂരിലെ ദേശാഭിമാനി ഓഫിസില്‍ രണ്ട് ദിവസം താമസിച്ച് പണം സമാഹരിച്ച് രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ തിരുവനന്തപുരത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം ആരോപിച്ചത്.

also read:'കൈതോലപ്പായയില്‍ കരിമണല്‍ കര്‍ത്തയുടെ പണവും'; കോടികൾ കൊണ്ടുപോയത് ആരൊക്കെ? വീണ്ടും തുറന്നെഴുതി ജി ശക്തിധരന്‍

കഴിഞ്ഞ ദിവസം ജി ശക്തിധരന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബെന്നി ബെഹന്നാന്‍ എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ അന്വേഷണം. എംപിയും ശക്തിധരനും ആരോപിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ കേസെടുത്ത് അന്വേഷിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണ് പേരുകള്‍ തുറന്നെഴുതിയുള്ള ശക്തിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

also read:'കൈതോലപ്പായയില്‍ പണം കടത്തിയത് പിണറായി വിജയന്‍, മന്ത്രി പി രാജീവ് ഒപ്പമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി ജി ശക്തിധരന്‍

ABOUT THE AUTHOR

...view details