തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനാവില്ലെന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ കയ്യാങ്കളിയെ ന്യായീകരിക്കുന്നവരാണ് പിണറായി സർക്കാരെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നിയമസഭ കയ്യാങ്കളി കേസ്; പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് - നിയമസഭയിലെ കയ്യാങ്കളി കേസ് പുതിയ വാർത്തകൾ
നിയമസഭയിലെ കയ്യാങ്കളിയെ ന്യായീകരിക്കുന്നവരാണ് പിണറായി സർക്കാരെന്നും രമേശ് ചെന്നിത്തല ആരോപിച്ചു
നിയമസഭ കയ്യാങ്കളി കേസ്
മുൻ എംഎൽഎ വി.ശിവൻകുട്ടിയുടെ അപേക്ഷയിലാണ് കേസ് പിൻവലിക്കാമെന്ന നിലപാട് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് തടസ ഹർജി കോടതിയിൽ ഫയൽ ചെയ്തിരുന്നു.
Last Updated : Sep 22, 2020, 2:41 PM IST