കേരളം

kerala

By

Published : Sep 5, 2022, 8:06 PM IST

ETV Bharat / state

തെരുവ് നായ ആക്രമണം, 12കാരി മരിച്ചതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്ക്: രമേശ് ചെന്നിത്തല

ഓഗസ്റ്റ് 13നാണ് 12വയസുകാരിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഞരമ്പിലൂടെ വൈറസ് നേരിട്ട് തലച്ചേറിലെത്തിയതാണ് മരണത്തിന് കാരണമായത്.

Ramesh chennitala  health minister  dog attack  തെരുവ് നായ ആക്രമണം  പൂര്‍ണ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്ക്  ആരോഗ്യമന്ത്രി  നായ  തിരുവനന്തപുരം  റാന്നി  തെരുവ് നായ  പ്രതിപക്ഷ നേതാവ്  മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല  തിരുവനന്തപുരം വാര്‍ത്തകള്‍  latest news in kerala  latest news in Thiruvanthapuram  ആരോഗ്യ മന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
ആരോഗ്യ മന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം:റാന്നിയില്‍ പന്ത്രണ്ട് വയസുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ചതിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ജില്ലയിലുണ്ടായ സംഭവമായിട്ടും മന്ത്രി ഇത് ഗൗരവമായെടുത്തില്ല. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകാത്തത് വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

വാക്‌സിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചെങ്കിലും ആരോഗ്യമന്ത്രി അത് ഗൗരവമായി എടുത്തിട്ടില്ലെന്ന് വേണം പറയാനെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായിരിക്കുന്നതെന്നും കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

also read:തെരുവ് നായയുടെ കടിയേറ്റ 12കാരി മരിച്ച സംഭവം, ചികിത്സ പിഴവ് അല്ലെന്ന് ആശുപത്രി അധികൃതര്‍

ABOUT THE AUTHOR

...view details