കേരളം

kerala

ETV Bharat / state

സര്‍ക്കാരിന്‍റെ യഥാർഥ മുഖം കാണാൻ സെക്രട്ടേറിയറ്റ് പടിക്കൽ നോക്കിയാല്‍ മതി: രമേശ് ചെന്നിത്തല - Ramesh Chennitala criticises left government on farmer issues

കേന്ദ്ര സംസ്ഥാന സർക്കാറുകൾ കർഷകരെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

Ramesh Chennitala criticises left government on farmer issues  ഭരണപക്ഷത്തിന്‍റെ യഥാർത്ഥ മുഖം കാണാൻ സെക്രട്ടേറിയറ്റ് പടിക്കൽ നോക്കിയാൽ മതിയെന്ന് രമേശ് ചെന്നിത്തല
ഭരണപക്ഷത്തിന്‍റെ യഥാർത്ഥ മുഖം കാണാൻ സെക്രട്ടേറിയറ്റ് പടിക്കൽ നോക്കിയാൽ മതിയെന്ന് രമേശ് ചെന്നിത്തല

By

Published : Dec 18, 2019, 3:58 PM IST

തിരുവനന്തപുരം:ഇടത് സർക്കാരിന്‍റെ യഥാർഥ മുഖം കാണാൻ സെക്രട്ടറിയേറ്റ് പടിക്കൽ നോക്കിയാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണ പ്രതിപക്ഷ സംഘടനകൾ സമരത്തിലാണ്. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. അഴിമതി, കെടുകാര്യസ്ഥത, ധനകാര്യ മാനേജ്മെന്‍റിലെ പാളിച്ച എന്നിവയാണ് കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഇത്രയും നാണം കെട്ട സർക്കാർ ഇതിനു മുമ്പ് കേരളം ഭരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ കർഷക തൊഴിലാളികളെ സർക്കാർ വഞ്ചിക്കുകയാണ്. കർഷക തൊഴിലാളി പെൻഷനുകൾ നൽകുന്നതിന് പകരം എങ്ങനെ നൽകാതിരിക്കാം എന്നാണ് സർക്കാർ ചിന്തിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകൾ കർഷകരെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details