തിരുവനന്തപുരം:അമ്പൂരി കൊലക്കേസിലെ മുഖ്യ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചു. രാഖിയെ കൊന്ന് കുഴിച്ചു മൂടിയ അമ്പൂരി തട്ടാന്‍മുക്കിലെ അഖിലിന്‍റെ വീട്ടിലാണ് തെളിവെടുപ്പിനെത്തിച്ചത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍ തടിച്ചു കൂടിയ നാട്ടുകാര്‍ വന്‍ പ്രതിഷേധമാണുയര്‍ത്തിയത്.
രാഖി വധം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു അഖിലിനെ കല്ലെറിയുകയും കൂകിവിളിക്കുകയും ചെയ്ത നാട്ടുകാര്‍ അഖിലിന്‍റെ അച്ഛനെയും അമ്മയേയും കൂടി പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ജീപ്പ് തടഞ്ഞു. ഇത് ഏറെ നേരം സംഘര്‍ഷത്തിലേക്ക് നയിച്ചു. ഒടുവില്‍ കൂടുതല്‍ പൊലീസെത്തി നാട്ടുകാരെ മാറ്റിയ ശേഷമാണ് രാഖിയെ കുഴിച്ചു മൂടിയ സ്ഥലത്ത് അഖിലിനെ എത്തിച്ചത്.
കൂകി വിളിച്ചും കല്ലെറിഞ്ഞും നാട്ടുകാര്‍ രാഖിയെ കുഴിച്ചിട്ട സ്ഥലവും രീതിയും പ്രതി പൊലീസിനോട് വിശദീകരിച്ചു. പിന്നീട് രാഖിയുടെ വസ്ത്രം കുഴിച്ചിട്ടുവെന്ന് പ്രതികള്‍ പറഞ്ഞ സ്ഥലത്ത് പൊലീസ് അഖിലിനെ എത്തിച്ചുവെങ്കിലും തെളിവുകള്‍ കണ്ടെടുക്കാനായില്ല.
രാഖി വധം; അഖിലിന്‍റെ തെളിവെടുപ്പ് പൂര്‍ത്തിയായി രാഖിയുടെ ശല്യം സഹിക്കാനാവാതെയാണ് കൊല നടത്തിയതെന്ന് അഖില്‍ പൊലീസിന് സമ്മതിച്ചു. അതേ സമയം റിമാന്‍ഡിലുള്ള മറ്റു പ്രതികളായ രാഹുലിനെയും ആദര്‍ശിനെയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. അഖില്‍ കൂടി പിടിയിലായ സാഹചര്യത്തില്‍ മൂന്ന്പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ വേണ്ടിയാണിത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.