രാജ്യസഭ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും - രാജ്യസഭ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയുമാണ് പത്രിക സമര്‍പ്പിക്കുന്നത്.
രാജ്യസഭ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും
തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയുമാണ് പത്രിക സമര്‍പ്പിക്കുന്നത്. ശ്രേയാംസ്‌കുമാര്‍ 11.30നും ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി 12 മണിക്കുമാണ് നിയമസഭാ സെക്രട്ടറിക്ക് പത്രിക നല്‍കുന്നത്. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമാണിന്ന്. വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന നടക്കും. 17 നാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി.
Last Updated : Aug 13, 2020, 12:01 PM IST