തിരുവനന്തപുരം: രാജ്യസഭയിലേക്ക് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കേരളത്തില്‍ നിന്ന് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്ക് മൂന്ന് പേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നത്. എല്‍ഡിഎഫില്‍ നിന്ന് എ.എ റഹീം, പി സന്തോഷ് കുമാര്‍, യുഡിഎഫ് സ്ഥാനാര്‍ഥയായി ജെബി മേത്തര്‍ എന്നിവരെയാണ് രാജ്യസഭയിലേക്ക് എത്തുക.
എ.കെ.ആന്‍റണി, എം.വി.ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ് എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റ് വിജയിപ്പിക്കാനുള്ള അംഗങ്ങള്‍ എല്‍.ഡി.എഫിനും ഒരാളെ വിജയിപ്പിക്കാനുള്ള അംഗബലം യു.ഡി.എഫിനും ഉണ്ട്.