കേരളം

kerala

ETV Bharat / state

രാജ്യസഭ തെരഞ്ഞെടുപ്പ്:വി ശിവദാസനും ജോണ്‍ ബ്രിട്ടാസും പത്രിക നല്‍കി - john brittas

യു.ഡി.എഫ് സ്ഥാനാർഥി പി.വി അബ്‌ദുള്‍ വഹാബ് നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നു.

രാജ്യസഭ തെരഞ്ഞെടുപ്പ്  ജോണ്‍ ബ്രിട്ടാസ്  രാജ്യസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക  നാമനിർദേശ പത്രിക  വി. ശിവദാസൻ  rajyasabha election  left candidates submitted nomination paper  rajyasabha election nomination paper  rajyasabha election left candidates  john brittas  v sivadasan
രാജ്യസഭ തെരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

By

Published : Apr 19, 2021, 3:22 PM IST

Updated : Apr 19, 2021, 4:29 PM IST

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർഥികളായ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റ് ഡോ. വി. ശിവദാസനും നാമനിർദേശ പത്രിക സമർപ്പിച്ചു.

കൂടുതൽ വായനക്ക്:-രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസും വി ശിവദാസനും മത്സരിക്കും

യു.ഡി.എഫ് സ്ഥാനാർഥി അബ്‌ദുള്‍ വഹാബ് നേരത്തെ പത്രിക നല്‍കിയിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം നാളെ അവസാനിക്കും. ബുധനാഴ്‌ചയാണ് സൂക്ഷ്‌മ പരിശോധന. 23 വരെ പത്രിക പിന്‍വലിക്കാം.

രാജ്യസഭ തെരഞ്ഞെടുപ്പ്:വി ശിവദാസനും ജോണ്‍ ബ്രിട്ടാസും പത്രിക നല്‍കി

ഈ മാസം 30നാണ് വോട്ടെടുപ്പ്. മൂന്നില്‍ കൂടുതല്‍ സ്ഥാനാർഥികൾ ഇല്ലാത്ത സാഹചര്യത്തില്‍, ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍, പി.വി. അബ്‌ദുള്‍ വഹാബ് എന്നിവരെ ഈ മാസം 23ന് തന്നെ, തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും.

Last Updated : Apr 19, 2021, 4:29 PM IST

ABOUT THE AUTHOR

...view details