തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ വെള്ളിയാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും. അടുത്തയാഴ്‌ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്.നിയമസഭയിലെ കക്ഷിനില അനുസരിച്ച് ഒരു സീറ്റിൽ പ്രതിപക്ഷത്ത് നിന്നുള്ള സ്ഥാനാർഥി വിജയിക്കും. ഭരണപക്ഷത്തിന് കിട്ടുന്ന രണ്ട് സീറ്റും സിപിഎമ്മിന് ആയിരിക്കും.
രാജ്യസഭ തെരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാർഥി നിർണയം വെള്ളിയാഴ്‌ച - rajyasabha election CPM
മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്.
രാജ്യസഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥി നിർണയം വെള്ളിയാഴ്‌ച
ഒരു സീറ്റ് സിപിഎം സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന് നൽകാനാണ് സാധ്യത. മുന്‍പ് ചെറിയാൻ ഫിലിപ്പിന്‍റെ പേര് സജീവമായി ഉയർന്നെങ്കിലും രാജ്യസഭയിൽ പാർട്ടി നേതാവായി പ്രവർത്തിക്കാൻ മുതിർന്ന നേതാവ് വേണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് എളമരം കരീമിന് സീറ്റ് നൽകിയത്.
രണ്ടാമത്തെ സീറ്റിലേക്ക് നിലവിൽ മന്ത്രിസഭയിൽ നിന്ന് ഒഴിയുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, എ.കെ ബാലൻ തോമസ് ഐസക്, മുതിർന്ന നേതാവായ ജി സുധാകരൻ എന്നിവരിലൊരാളെ പരിഗണിക്കുമെന്നാണ് സൂചന.