തിരുവനന്തപുരം : രാജീവ് ഗാന്ധി സെന്‍റർ ഓഫ് ബയോടെക്നോളജിക് ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറുടെ പേരിടാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്. സ്ഥാപനത്തിന് വിഖ്യാതരായ ഇന്ത്യൻ ശാസ്‌ത്രജ്ഞൻമാരുടെ ആരുടെയെങ്കിലും പേരു നൽകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗവേഷണ സ്ഥാപനത്തിന് ഗോൾവാൾക്കറുടെ പേര് ; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത് - ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം
തീരുമാനം പിൻവലിക്കണമെന്നും സ്ഥാപനത്തിന് വിഖ്യാതരായ ഇന്ത്യൻ ശാസ്‌ത്രജ്ഞൻമാരുടെ പേര് നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ഗവേഷണ സ്ഥാപനത്തിന് ഗോൾവാൾക്കറുടെ പേര് ; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
കഴക്കൂട്ടത്തെ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ എതിർപ്പറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.
Last Updated : Dec 5, 2020, 9:13 PM IST