തിരുവനന്തപുരം: കാഞ്ഞിരംകുളം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ആർ രാജഗുരു ബാല്‍ (75) തൂങ്ങി മരിച്ച നിലയിൽ . വീടിനു സമീപത്തെ ലൈബ്രറിയിൽ ആണ് മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനായ രാജഗുരു, മുൻമന്ത്രി രഘു ചന്ദ്രബാലിന്‍റെ സഹോദരനാണ് .
രഘു ചന്ദ്ര ബാലിനെതിരെയും, പൊലീസിനെതിരെയും പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് ലൈബ്രറിയുടെ ചുവരിൽ ഒട്ടിച്ച നിലയില്‍ കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്.
മുൻമന്ത്രി രഘു ചന്ദ്രബാലിന്‍റെ സഹോദരന്‍ രാജഗുരു ബാൽ തൂങ്ങി മരിച്ച നിലയിൽ - രഘു ചന്ദ്രബാലിനെതിരായ ആരോപണങ്ങള്‍
രഘു ചന്ദ്ര ബാലിനെതിരെയും, പൊലീസിനെതിരെയും പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
![മുൻമന്ത്രി രഘു ചന്ദ്രബാലിന്‍റെ സഹോദരന്‍ രാജഗുരു ബാൽ തൂങ്ങി മരിച്ച നിലയിൽ rajgurubal found hanging relatives reaction on rajgurubal's family on his death rajgurubal suicide note രാജഗുരു ബാലിന്‍റെ തൂങ്ങി മരണം രഘു ചന്ദ്രബാലിനെതിരായ ആരോപണങ്ങള്‍ രാജഗുരുപാലിന്‍റെ മരണത്തെ സംബന്ധിച്ച ദുരൂഹതാ ആരോപണങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14312554-thumbnail-3x2-su.jpg)
മുൻമന്ത്രി രഘു ചന്ദ്രബാലിന്‍റെ സഹോദരന്‍ രാജഗുരു ബാൽ തൂങ്ങി മരിച്ച നിലയിൽ
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തും. കാഞ്ഞിരംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്
കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന രാജഗുരു ബാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, കോൺഗ്രസ് കാഞ്ഞിരംകുളം മണ്ഡലം പ്രസിഡന്‍റ് യുവജനസംഘം ലൈബ്രറിയുടെ മുഴുവൻസമയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ:ഭാര്യയുടെ കാമുകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം മഹാരാഷ്‌ട്രയിൽ