കേരളം

kerala

ETV Bharat / state

രാജന്‍ പി.ദേവിന്‍റെ മകന്‍റെ ഭാര്യയുടെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ - actor Rajan p dev's daughter in law suicide

ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആരോപിച്ച് പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

രാജൻ പി ദേവിന്‍റെ മകന്‍റെ ഭാര്യയുടെ ആത്മഹത്യ  പ്രിയങ്കയുടെ മരണം  രാജൻ പി ദേവിന്‍റെ മരുമകളുടെ ആത്മഹത്യ  ഉണ്ണി രാജൻ പി ദേവിന്‍റെ ഭാര്യയുടെ മരണം  നടൻ ഉണ്ണി രാജൻ പി ദേവിന്‍റെ ഭാര്യയുടെ മരണം  ഉണ്ണി രാജൻ പി ദേവിന്‍റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യ  ഉണ്ണി രാജൻ പി ദേവിന്‍റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യ  പ്രിയങ്കയുടെ ആത്മഹത്യ വാർത്ത  പ്രിയങ്കയുടെ ആത്മഹത്യ വാർത്ത  ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ  Rajan P Dev's daughter in law suicide news  Rajan P Dev's daughter in law priyanka death  unni Rajan p dev's wife suicide  priyanka death news  actor Rajan p dev's daughter in law suicide  unni Rajan p dev's wife suicide news
രാജന്‍ പി.ദേവിന്‍റെ മകന്‍റെ ഭാര്യയുടെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ

By

Published : May 14, 2021, 12:37 PM IST

Updated : May 14, 2021, 1:39 PM IST

തിരുവനന്തപുരം:രാജന്‍ പി.ദേവിന്‍റെ മകനും നടനുമായ ഉണ്ണി രാജന്‍ പി ദേവിന്‍റെ ഭാര്യ പ്രിയങ്കയുടെ മരണം ഗാര്‍ഹിക പീഡനം മൂലമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. ബുധനാഴ്‌ചയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ സ്വന്തം വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃ വീട്ടില്‍ നിന്ന് ഏറ്റ ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.

രാജന്‍ പി.ദേവിന്‍റെ മകന്‍റെ ഭാര്യയുടെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ

ആഭരണങ്ങള്‍ മുഴുവന്‍ വിറ്റ ശേഷം പ്രിയങ്കയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് ഉണ്ണി രാജന്‍ പി ദേവിന്‍റെ പതിവായിരുന്നുവെന്നും ഇത് ലഭിക്കാതായതോടെയാണ് പ്രിയങ്കയെ അങ്കമാലിയിലെ വീട്ടില്‍ നിന്നും ഇയാള്‍ അടിച്ചിറക്കിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ വീട്ടില്‍ അറിയിക്കാതിരുന്ന പ്രിയങ്ക പുറത്താക്കിയപ്പോഴാണ് കുടുംബത്തെ വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഉണ്ണിയ്‌ക്കെതിരെ ചൊവ്വാഴ്‌ച പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

ശരീരത്തില്‍ കടിച്ചതിന്‍റെയും അടിയേറ്റതിന്‍റെയും പാടുകളുടെ ചിത്രങ്ങളും പരാതിക്കൊപ്പം നല്‍കിയിരുന്നു. മര്‍ദിക്കുന്ന ദൃശ്യങ്ങളും കൈമാറിയിരുന്നു. കേസുമായി മുന്നോട്ട് പോകാനായിരുന്നു പ്രിയങ്കയുടെ തീരുമാനം. എന്നാല്‍ ഭീഷണിപ്പെടുത്തിയുള്ള ഒരു ഫോണ്‍ കോളിനെ തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രിയങ്കയുടെ മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിയങ്കയുടെ കുടുംബത്തിന്‍റെ ആരോപണത്തില്‍ ഉണ്ണി രാജന്‍ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല

Last Updated : May 14, 2021, 1:39 PM IST

ABOUT THE AUTHOR

...view details