കേരളം

kerala

ETV Bharat / state

സുരേഷിനെ സ്ഥാനാർഥിയാക്കിയത് യുവാക്കൾക്ക് അവസരം നൽകാനെന്ന് ഒ രാജഗോപാല്‍ - കുമ്മനം രാജശേഖരനെ മാറ്റി സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത് യുവാക്കൾക്ക് അവസരം നൽകാന്‍ ഒ.രാജഗോപാൽ

അവസാനഘട്ടം കുമ്മനത്തെ മാറ്റി എന്ന പ്രചരണം ശരിയല്ലെന്നും എല്ലാവരോടും ആലോചിച്ചാണ് സുരേഷിനെ സ്ഥാനാർഥിയാക്കിയതെന്നും ഒ രാജഗോപാല്‍

സുരേഷിനെ സ്ഥാനാർഥിയാക്കിയത് യുവാക്കൾക്ക് അവസരം നൽകാനെന്ന് ഒ രാജഗോപാല്‍

By

Published : Oct 1, 2019, 4:09 PM IST

തിരുവനന്തപുരം: വട്ടിയൂർകാവിൽ കുമ്മനം രാജശേഖരനെ മാറ്റി സുരേഷിനെ സ്ഥാനാർഥിയാക്കിയത് യുവാക്കൾക്ക് അവസരം നൽകാനെന്ന് ഒ.രാജഗോപാൽ എം.എൽ.എ. അവസാനഘട്ടം കുമ്മനത്തെ മാറ്റി എന്ന പ്രചരണം ശരിയല്ല. ചുറ്റുപാടുമുള്ള മാറ്റങ്ങൾ നിരീക്ഷിച്ച് എല്ലാവരോടും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഒ.രാജഗോപാൽ ഇ ടിവി ഭാരതിനോട് പറഞ്ഞു. യുവാക്കളെ മത്സരിപ്പിക്കുന്ന പുതിയ പ്രവണതയാണ് മറ്റ് പാർട്ടികൾ സ്വീകരിച്ചത്. ജനങ്ങളെ ഈ ചിന്ത സ്വാധീനിക്കുന്നുവെന്ന് മനസിലാക്കിയാണ് ബിജെപിയും ഈ തീരുമാനമെടുത്തത് . ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

സുരേഷിനെ സ്ഥാനാർഥിയാക്കിയത് യുവാക്കൾക്ക് അവസരം നൽകാനെന്ന് ഒ രാജഗോപാല്‍

ശബരിമല വിഷയം വട്ടിയൂർകാവിനെ സ്വാധീനിക്കും. വിശ്വാസത്തിന്‍റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതാണ്.എന്നാല്‍ സർക്കാര്‍ ശബരിമല വിഷയത്തില്‍ പരാജയപ്പെട്ടതായും ഒ രാജഗോപാല്‍ പറഞ്ഞു.

For All Latest Updates

TAGGED:

rajagopal

ABOUT THE AUTHOR

...view details