തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് ചൊവ്വാഴ്‌ച ഇടുക്കിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് മഴ തുടരും; ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് - weather warning news
രണ്ട് ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു
ജാഗ്രതാ നിര്‍ദേശം നല്‍കിയ ജില്ലകളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് 13 വരെ ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.