കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മഴ കനക്കും ; വെള്ളിയാഴ്‌ച 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - weather news

64.5 മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

rain updates kerala  kerala rain updates  സംസ്ഥാനത്ത് മഴ കനക്കും  സംസ്ഥാനത്ത് മഴ  മഴ കനക്കും  മഴ വാർത്ത  മഴ  weather updates  rain news  weather news  rain
സംസ്ഥാനത്ത് മഴ കനക്കും

By

Published : Aug 26, 2021, 2:45 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബുധനാഴ്‌ച മുതൽ വിവിധ ജില്ലകളില്‍ ലഭിക്കുന്ന മഴ വെള്ളിയാഴ്‌ചയോടെ സംസ്ഥാന വ്യാപകമായി ശക്തി പ്രാപിക്കും.

64.5 മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകള്‍

അതേസമയം വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്‌ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിങ്കളാഴ്‌ച ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അതേദിവസം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് സൂചന

ABOUT THE AUTHOR

...view details