തിരുവനന്തപുരം:സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ മഴ തുടരും, ശക്തമാകുന്നത് മധ്യകേരളത്തില്‍ - കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുകള്‍
ഇടുക്കിയില്‍ അടുത്ത നാല് ദിവസം യെല്ലോ അലര്‍ട്ട്. ഇന്നും ഞായറാഴ്‌ചയും എറണാകുളം ജില്ലയിൽ യെല്ലോ അലര്‍ട്ട്.
സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ മഴ തുടരും, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇന്നും ഞായറാഴ്‌ചയും എറണാകുളം ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് തൃശൂര്‍ ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു.