കേരളം

kerala

ETV Bharat / state

തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ധത്തിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് രണ്ട് ദിവസം മഴ ലഭിക്കുക. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

Rain update Kerala  തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത  മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By

Published : Mar 4, 2022, 8:09 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് രണ്ട് ദിവസം മഴ ലഭിക്കുക. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്നും 360 കിലോമീറ്റർ അകലെയാണ് നിലവിൽ ന്യൂനമർദ്ധം നിലനിൽക്കുന്നത്. 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ധം അതിതീവ്ര ന്യൂനമർദമായി മാറി തമിഴ്നാട് തീരത്തേക്ക് അടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിന്‍റെ പടിഞ്ഞാറൻ തീരമേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Also Read: കാലാവസ്ഥ മാറ്റം ഇടുക്കിയിലെ കാര്‍ഷിക മേഖലയെ താളം തെറ്റിക്കുന്നു; കര്‍ഷകര്‍ക്ക് ദുരിതം

മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details