തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴ ശക്തമാകാൻ കാരണം. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ,എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴ തുടരും - സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴ തുടരും
പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴ തുടരും
മഴ ശക്തമായതിനെ തുടർന്ന് പല നദികളിലും ജലനിരപ്പ് ഉയർന്നു. കൂടുതൽ ഡാമുകൾ തുറന്നു. തിരുവനന്തപുരത്ത് അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകളും കൂടുതൽ ഉയർത്തി. കടൽ പ്രക്ഷുബ്‌ധമായതിനാൽ മത്സ്യ ബന്ധനത്തിന് നിരോധനം തുടരും. മലയോര മേഖലയിൽ ഉരുൾപൊട്ടൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
TAGGED:
rain today update