തിരുവനന്തപുരം:സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ ചൊവ്വയും ബുധനും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, കണ്ണൂർ, കാസർകോട് ജില്ലകളിൽ 17നും 18നും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ 17 വരെയും തൃശൂര്‍, വയനാട്, ജില്ലകളില്‍ 16 വരെയും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 15 വരെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Also Read:എല്ലാം മനസിന്‍റെ കരുത്ത്... കൊവിഡ് കാലത്ത് പറഞ്ഞാല്‍ തീരാത്ത കഥകളുമായി നിധിൻ
കേരള തീരത്ത് ജൂണ്‍ 17 വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മത്സ്യബന്ധന ഉപകരണങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുകയും വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുകയും വേണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലകളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്.