കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത്‌ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Rain prediction in Kerala: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ്‌ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു.

Rain prediction in Kerala  ശക്തമായ മഴയ്ക്ക് സാധ്യത  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  Kerala Rain updates  ശക്തമായ മഴയ്‌ക്ക് സാധ്യത  7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌
സംസ്ഥാനത്ത്‌ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

By

Published : Apr 9, 2022, 10:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിലാണ്‌ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്‌.

തെക്കന്‍ ആന്‍റമാന്‍ കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വീധാനത്തിലാണ് മഴ ലഭിക്കുന്നത്. ചക്രവാതച്ചുഴി തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യുനമര്‍ദ്ധം രൂപപ്പെട്ടാല്‍ അഞ്ച്‌ ദിവസം കൂടി മഴ തുടരും.

ഉച്ചയോടെയാകും മഴ ശക്തമാകുക. ബംഗാള്‍ ഉള്‍ക്കടലില്‍ കോമോരിന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റും സംസ്ഥാനത്തെ മഴയുടെ ശക്തി കൂട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചിലപ്പോള്‍ 60 കിലോമീറ്ററും വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നിലവില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ കേരള തീരത്ത് നിന്നും അകന്ന് കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല.

Also Read: സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട് , 9 ജില്ലകളിൽ യെല്ലോ അലർട്ട്

ABOUT THE AUTHOR

...view details