തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമായ ഇടവപ്പാതി നാളെ വിടവാങ്ങും. കിഴക്ക് മണ്‍സൂണായ തുലാവര്‍ഷം നാളെ കേരളത്തിലടക്കമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.
സംസ്ഥാനത്ത് തുലാവര്‍ഷം നാളെ മുതല്‍ - rain kerala tomorrow
ഇന്നും നാളെയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്‌ക്ക് സാധ്യത.
ഇന്നും നാളെയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് കൊല്ലത്തും നാളെ കോട്ടയത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുക്കിഴക്ക് മൺസൂൺ കാറ്റ് വീശുന്നതനുസരിച്ച് സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാമെന്നാണ് സൂചന.