കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - kerala rain

മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത മഴ  കനത്ത മഴയിൽ കേരളം  അഞ്ച് ദിവസം കനത്ത മഴ  ഇന്ന് സംസ്ഥാന വ്യാപകമായി മഴ തുടരും  മധ്യ കേരളത്തിൽ യെല്ലോ അലേർട്ട്  rain forecast kerala  kerla rain updates  kerala rain  kerla rain mid kerala
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By

Published : Nov 16, 2020, 9:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവർഷം ശക്തമാകുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. ഇന്ന് സംസ്ഥാന വ്യാപകമായി മഴ തുടരും. നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ആണ് ജാഗ്രത നിര്‍ദേശം നൽകിയിട്ടുള്ളത്.

നാളെ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്‌ചയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details