തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും സംസ്ഥാനത്ത് ഇന്ന് പ്രത്യേക അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. (kerala)
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്ക് കിഴക്കൻ / കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്‍റെ സ്വാധീന ഫലമായി അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ വ്യാപകമായി മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ (bay of bengal) നവംബർ 15ഓടെ ന്യൂന മർദ്ദം (low pressure) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(Rain alert)