കാലവസ്ഥ വ്യതിയാനം; സംസ്ഥാനത്ത് മഴ കുത്തനെ കുറഞ്ഞു - സംസ്ഥാനത്ത് വന്‍ മഴക്കുറവ്
പാലക്കാട് ജില്ലയാണ് ഇടുക്കിക്കു പിന്നില്‍. ഇവിടെ 58 ശതമാനമാണ് മഴക്കുറവ്. വയനാട് ജില്ലയാണ് മൂന്നാമത്. ഇവിടെ 57 ശതമാനമാണ് മഴക്കുറവ്
കാലവസ്ഥ വ്യതിയാനം; സംസ്ഥാനത്ത് വന്‍ മഴക്കുറവ്, ഏറ്റവും കുറവ് ഇടുക്കിയില്‍
By
Published : Jul 1, 2022, 5:55 PM IST
തിരുവനന്തപുരം: കേരളത്തിന് ലഭിക്കേണ്ട മഴയുടെ 60 ശതമാനവും ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) മഴയില്‍ ഇക്കൊല്ലം വന്‍ കുറവ്. ഇതുവരെ 48 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 1 മുതലാരംഭിക്കുന്ന ഇടവപ്പാതി മഴയുടെ 70 ശതമാനത്തോളം സാധാരണ ഗതിയില്‍ ജൂണ്‍, ജൂലൈ മാസത്തിലാണ് ലഭിക്കുന്നത്.
മഴക്കുറവ് റിപ്പോര്‍ട്ട്
ജൂണ്‍ 1 മുതല്‍ ജൂലൈ 1 വരെ 672.3 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടതെങ്കിലും ഇതുവരെ 348.6 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 323.7 മില്ലി മീറ്റര്‍ മഴയുടെ കുറവാണുണ്ടായത്. ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം മഴക്കുറവ് (65 ശതമാനം). ജൂലൈ 1 വരെ 763 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട ഇടുക്കുയില്‍ ഇതുവരെ 264.9 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.
പാലക്കാട് ജില്ലയാണ് തൊട്ടു പിന്നില്‍. ഇവിടെ 58 ശതമാനമാണ് മഴക്കുറവ്. ജൂലൈ 1 വരെ 481 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട പാലക്കാട് 200.7 മില്ലീ മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.
വയനാട് ജില്ലയാണ് മൂന്നാമത്. ഇവിടെ 57 ശതമാനമാണ് മഴക്കുറവ്. 732.8 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട ഇവിടെ 314.2 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.
ജില്ല
ലഭിച്ച മഴ
ലഭിക്കേണ്ട മഴ
മഴക്കുറവ്
ആലപ്പുഴ
359.9 മില്ലി മീറ്റര്‍
570.1 മില്ലി മീറ്റര്‍
37%
കണ്ണൂര്‍
474.4 മില്ലി മീറ്റര്‍
914.9 മില്ലി മീറ്റര്‍
48%
എറണാകുളം
414.2 മില്ലി മീറ്റര്‍
724.9 മില്ലി മീറ്റര്‍
43%
ഇടുക്കി
264.9 മില്ലി മീറ്റര്‍
763 മില്ലി മീറ്റര്‍
65%
കാസര്‍കോട്
558.4 മില്ലി മീറ്റര്‍
1010 മില്ലി മീറ്റര്‍
45%
കൊല്ലം
198.9 മില്ലി മീറ്റര്‍
437.9 മില്ലി മീറ്റര്‍
55%
കോട്ടയം
459.6 മില്ലി മീറ്റര്‍
663.2 മില്ലി മീറ്റര്‍
31%
കോഴിക്കോട്
475 മില്ലി മീറ്റര്‍
475 മില്ലി മീറ്റര്‍
48%
മലപ്പുറം
375 മില്ലി മീറ്റര്‍
649.3 മില്ലി മീറ്റര്‍
42%
പാലക്കാട്
200.7 മില്ലി മീറ്റര്‍
481 മില്ലി മീറ്റര്‍
58%
പത്തനംതിട്ട
277.8 മില്ലി മീറ്റര്‍
527 മില്ലി മീറ്റര്‍
47%
തിരുവനന്തപുരം
173.3 മില്ലി മീറ്റര്‍
321.8 മില്ലി മീറ്റര്‍
46%
തൃശൂര്‍
489.7 മില്ലി മീറ്റര്‍
734.8 മില്ലി മീറ്റര്‍
33%
വയനാട്
314 മില്ലി മീറ്റര്‍
732.8 മില്ലി മീറ്റര്‍
57%
കാലാവസ്ഥ വ്യതിയാനം കേരളത്തിന്‍റെ പരമ്പരാഗത കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റം പ്രത്യക്ഷത്തില്‍ പ്രകടമാക്കുന്നതാണ് ഈ മഴക്കുറവ് കണക്കുകള്‍. കേരളത്തിന്‍റെ കാലവസ്ഥയിലും ഗണ്യമായ മാറ്റമുണ്ടാകുന്നുവെന്ന പരിസ്ഥിതി വിദഗ്‌ധരുടെ ആശങ്കയ്ക്ക് അടിവരയിടുക കൂടിയാണ് ഈ കണക്കുകള്‍. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്‍റെ കണക്കു പ്രകാരം 20 മുതല്‍ 59 ശതമാനം വരെ മഴകുറയുന്നതിനെയാണ് മഴക്കുറവായി രേഖപ്പെടുത്തുന്നത്.
മഴക്കുറവ് റിപ്പോര്‍ട്ട്
60 ശതമാനം മുതല്‍ 99 ശതമാനം വരെ കുറഞ്ഞാല്‍ അതിനെ വന്‍ മഴക്കുറവായും കണക്കാക്കും. ഇതനുസരിച്ച് 65 ശതമാനം മഴക്കുറവുള്ള ഇടുക്കിയിലേത് വന്‍ മഴക്കുറവാണ്.