കേരളം

kerala

റെയില്‍വേ അറ്റകുറ്റപണികള്‍; 8 ട്രെയിനുകള്‍ റദ്ദാക്കി, എട്ടെണ്ണം ഭാഗികമായി സര്‍വീസ് നടത്തും

By

Published : May 15, 2023, 11:01 PM IST

റദ്ദാക്കിയ ട്രെയിനുകളുടെയും ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെയും വിവരങ്ങള്‍ വിശദമായി

Railway Repairs trains cancelled  trains cancelled  Railway Repair  Eight trains were cancelled  റെയില്‍വേ അറ്റകുറ്റപണികള്‍  എട്ട് ട്രെയിനുകള്‍ റദ്ദാക്കി  എട്ടെണ്ണം ഭാഗികമായി സര്‍വീസ് നടത്തും  റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍  ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍  ട്രെയിനുകളുടെ വിവരങ്ങള്‍
റെയില്‍വേ അറ്റകുറ്റപണികള്‍; എട്ട് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അറ്റകുറ്റപ്പണികളെ തുടർന്ന് എട്ട് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മേയ് 20 മുതൽ 22 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. റെയിൽവെയുടെ ആലുവ - അങ്കമാലി സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ : മെയ് 20 ലെ മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്, മെയ്‌ 21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്, മെയ് 21 ലെ കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ്, മെയ്‌ 22 ലെ നിലമ്പൂർ റോഡ് - കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്, മെയ്‌ 21ലെ തിരുവനന്തപുരം - മധുര അമൃത എക്‌സ്‌പ്രസ്, മെയ്‌ 22 ലെ മധുര - തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്, മെയ്‌ 21ലെ കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ് രഥ്, മെയ്‌ 22 ലെ ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ : മെയ്‌ 21ലെ തിരുവനന്തപുരം സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്‌സ്‌പ്രസ് എറണാകുളം വരെ മാത്രം, മെയ്‌ 22ലെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്‌സ്‌പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും, മെയ്‌ 21ലെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളം വരെ മാത്രം, മെയ്‌ 22ലെ കണ്ണൂർ - എറണാകുളം എക്‌സ്‌പ്രസ് തൃശ്ശൂർ വരെ മാത്രം, മെയ്‌ 21ലെ ഷൊർണ്ണൂർ - തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും, മെയ്‌ 21ലെ എറണാകുളം - നിസ്സാമൂദ്ദീൻ മംഗള എക്‌സ്‌പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും, മെയ്‌ 21ലെ പാലക്കാട് - എറണാകുളം മെമു ചാലക്കുടി വരെ മാത്രം, മെയ്‌ 21ലെ എറണാകുളം - പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും.

ABOUT THE AUTHOR

...view details