തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക സഹായം വേണമെന്ന ആവശ്യവുമായി റെയിൽവേ പോർട്ടർമാർ. ആവശ്യമുന്നയിച്ച് പോർട്ടർമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. ട്രെയിൻ സർവ്വീസുകൾ നിലച്ചതോടെ വരുമാനമില്ലാതെ ദുരിതത്തിലാണ് അവർ. രണ്ടു മാസമായി പലരും പട്ടിണിയുടെ വക്കിലാണ്.
പ്രത്യേക സാമ്പത്തിക സഹായം വേണമെന്ന ആവശ്യവുമായി റെയിൽവേ പോർട്ടർമാർ - സാമ്പത്തിക സഹായം
പ്രത്യേക സാമ്പത്തിക സഹായം വേണമെന്ന ആവശ്യവുമായി റെയിൽവേ പോർട്ടർമാർ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി

പ്രത്യേക സാമ്പത്തിക സഹായം വേണമെന്ന ആവശ്യവുമായി റെയിൽവേ പോർട്ടർമാർ
പ്രത്യേക സാമ്പത്തിക സഹായം വേണമെന്ന ആവശ്യവുമായി റെയിൽവേ പോർട്ടർമാർ
എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകം സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്ന സർക്കാർ തങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് അവർ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു.