തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കിയതിനെ തുടർന്ന് സി. ദിവാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധന. നെടുമങ്ങാട് തഹസിൽദാർ, ലീഗൽ മെട്രോളജി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യാപക പരിശോധന. വട്ടപ്പാറ മുതൽ വെഞ്ഞാറമൂട്‌വരെ ഇരുപത്തിരണ്ട് കടകളിൽ പരിശോധന നടത്തി. നിരവധി കടകൾ അമിത വില ഇടാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആറ് കടകളിൽ സാധനങ്ങൾക്ക് അമിത വില ഇടാക്കിയതിന് പിഴ അടപ്പിച്ചു. എട്ട് കടകൾക്ക് വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തതിന് നോട്ടീസും നൽകി.
സി.ദിവാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി - വില നിലവാരം ഉറപ്പ് വരുത്തി
വില ഇടാക്കിയതിന് പിഴ അടപ്പിച്ചു. എട്ട് കടകൾക്ക് വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തതിന് നോട്ടീസും നൽകി.
കടകളിൽ പരിശോധന നടത്തി
അതേസമയം അരിക്ക് അൻപത്തി അഞ്ച് രൂപ വരെയും, സവാള കിലോ എഴുപത് രൂപ വരെയും ഈടാക്കിയ കടകളും ഉണ്ടായിരുന്നു. ലോക്‌ഡൗൺ തുടങ്ങിയത് മുതൽ പല കടകളിലും സാധനങ്ങൾ പൂഴ്ത്തിവക്കുകയും നാട്ടുകാർ ഇക്കാര്യം സി. ദിവാകരൻ എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് പരിശോധന. ചരക്കുമായി വന്ന ലോറിയുടെ ബില്ല് ഉദ്യോഗസ്ഥർ പരിശോധിച്ച് വില നിലവാരം ഉറപ്പ് വരുത്തുകയും ചെയ്‌തു.