തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജില്ല കോടതി ഇന്ന് പരിഗണിക്കും (Rahul Mamkootathil's Bail plea). ഡിജിപി ഓഫിസിലേക്കുള്ള മാര്‍ച്ചിലെ സംഘര്‍ഷത്തിനെ തുടര്‍ന്നെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ജില്ല കോടതി ഇന്ന് പരിഗണിക്കുക (DGP office march). ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പുറത്തിറങ്ങാനാകും.
സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് 15-ാം തീയതി കന്‍റോണ്‍മെന്‍റ് പൊലീസ് എടുത്ത പുതിയ രണ്ട് കേസുകളില്‍ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജില്ല ജയിലില്‍ വച്ചാണ് കന്‍റോണ്‍മെന്‍റ് പൊലീസ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് (Case against Rahul Mamkootathil).