തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്‌ത് പൊലീസ് ( Rahul Mamkootathil Arrested again). മൂന്ന് കേസുകളിലാണ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ തുടർന്നുണ്ടായ രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാര്‍ച്ചിനെ തുടർന്നുള്ള കേസിലുമാണ് അറസ്റ്റ്.
തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്, മ്യൂസിയം പൊലീസ് എന്നിവരാണ് പൂജപ്പുര ജയിലിലെത്തി രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് ( ജനുവരി 16 ചൊവ്വ ) കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ (Youth Congress March) അറസ്റ്റിന് ശേഷം ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ പുതിയ നീക്കം. നിലവിലെ സാഹചര്യത്തില്‍ പുതിയ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ കൂടുതല്‍ സമയം രാഹുല്‍ മാങ്കൂട്ടത്തിലിന് ജയില്‍വാസം അനുഭവിക്കേണ്ടി വരാനാണ് സാധ്യത.
രാഹുലിന്‍റെ ജാമ്യാപേക്ഷ ( Rahul Mamkootathil Bail Application Consider on Januvary 17 ) ജനുവരി 17 ന് പരിഗണിക്കുമെന്ന് തിരുനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതി ജനുവരി 11 ന് പറഞ്ഞിരുന്നു.
ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് ആവർത്തിച്ചാണ് ജാമ്യാപേക്ഷ നൽകിയത്. രാഹുൽ TIA (Transient ischemic attack or mini stroke ) എന്ന അസുഖ ബാധിതനാണെന്നതിനുള്ള തെളിവുകൾ രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.