കേരളം

kerala

ETV Bharat / state

വിശ്വനാഥന്‍റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് രാഹുൽ ഗാന്ധിയുടെ കത്ത് - ആദിവാസി യുവാവ്

ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിലെ അന്വേഷണത്തിൽ കുടുംബം തൃപ്‌തരല്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതി

letter by rahul on viswanathan death  viswanathan death  viswanathan death  tribal man viswanathan  kozhikode news  rahul gandhi letter to pinarayi vijayan  rahul gandhi  tribal man viswanathan death  വിശ്വനാഥന്‍റെ മരണം  മുഖ്യമന്ത്രിയ്‌ക്ക് രാഹുൽ ഗാന്ധിയുടെ കത്ത്  വിശ്വനാഥന്‍റെ മരണത്തിൽ അന്വേഷണം വേണം  കോഴിക്കോട് വാർത്തകൾ  മലയാളം വാർത്തകൾ  രാഹുൽ ഗാന്ധി  ആദിവാസി യുവാവ്  രാഹുൽ ഗാന്ധിയുടെ കത്ത്
വിശ്വനാഥന്‍റെ മരണം

By

Published : Feb 16, 2023, 6:34 PM IST

തിരുവനന്തപുരം: ആദിവായി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ നിഷ്‌പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് രാഹുല്‍ഗാന്ധി എംപി. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിശ്വനാഥന്‍റെ നവജാത ശിശു നീതി അർഹിക്കുന്നതായും മാനുഷിക പരിഗണനയുടെ പേരിൽ കുടുംബത്തിലെ ഒരാൾക്ക് ജോലി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ കത്ത്

കത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:വയനാട് മണ്ഡലത്തിലെ ആദിവാസി യുവാവായ വിശ്വനാഥന്‍ തന്‍റെ ഭാര്യയുടെ പ്രസവത്തിനായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്നത്. ഫെബ്രുവരി 9നാണ് വശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചതായി കുടുംബം ആരോപിക്കുന്നത്. അന്നുതന്നെ കാണാതായ വിശ്വനാഥനെ പെബ്രുവരി 10ന് മെഡിക്കല്‍ കോളേജിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ കത്ത്

തൂങ്ങിമരണമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷണക്കുറ്റം ചുമത്തിയതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസിന്‍റെ വാദം. വിശ്വനാഥന്‍റെ കുടുംബത്തെ നേരിട്ടു കണ്ടപ്പോള്‍ അവര്‍ ഈ മരണത്തില്‍ സമഗ്രമായ അന്വേഷണവും റീ പോസ്റ്റ്‌മോര്‍ട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്.

ധൃതിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ഉള്‍പ്പെടെ സംശയമുണ്ട്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്‌തതാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെ അവര്‍ തള്ളിക്കളയുന്നു. സംസ്ഥാന എസ് സി, എസ് ടി കമ്മിഷനും പൊലീസ് റിപ്പോര്‍ട്ട് തള്ളിയതായി മാധ്യമ വാര്‍ത്തകള്‍ കണ്ടു. വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും അന്വേഷണത്തിലെ വീഴ്‌ചകളെ കുറിച്ച് നിഷ്‌പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യര്‍ത്ഥിക്കുന്നു.

വിശ്വനാഥന്‍റെ കുടുംബം, പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ നവജാത ശിശു നീതി അര്‍ഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്‌ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നല്‍കണം. കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഫെബ്രുവരി 11 നാണ് കല്‍പ്പറ്റ സ്വദേശിയായ വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം ആത്മഹത്യ ചെയ്‌ത നിലയില്‍ കാണ്ടെത്തിയത്.

ABOUT THE AUTHOR

...view details