കേരളം

kerala

ETV Bharat / state

'വയനാടിന് പി.എം.ജെ.വി.കെ പദ്ധതിയില്‍ അര്‍ഹമായ പരിഗണന നല്‍കണം'; ചീഫ് സെക്രട്ടറിയ്‌ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

വയനാട് ജില്ലയില്‍ നിന്നും 111.33 കോടിയുടെ 37 പദ്ധതികള്‍ സമര്‍പ്പിച്ചപ്പോള്‍ 14.6 കോടിയുടെ നാല് പദ്ധതികള്‍ മാത്രം സംസ്ഥാനതല കമ്മിറ്റിക്കായി തയ്യാറാക്കിയ അജണ്ട നോട്ടില്‍ ഉള്‍പെട്ട സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി എം പി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.

rahul gandhi  rahul gandhi letter to cheif secretary  pmjvk project  latest news in trivandrum  latest news today  ചീഫ് സെക്രട്ടറിയ്‌ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്  രാഹുല്‍ ഗാന്ധി  വയനാട്  പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമത്തിന്  പി എം ജെ വി കെ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'വയനാടിന് പി.എം.ജെ.വി.കെ പദ്ധതിയില്‍ അര്‍ഹമായ പരിഗണന നല്‍കണം'; ചീഫ് സെക്രട്ടറിയ്‌ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

By

Published : Jan 30, 2023, 7:49 PM IST

തിരുവനന്തപുരം:വയനാടിന് പി.എം.ജെ.വി.കെ പദ്ധതിയില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വയനാട് ജില്ലയില്‍ നിന്നും 111.33 കോടിയുടെ 37 പദ്ധതികള്‍ സമര്‍പ്പിച്ചപ്പോള്‍ 14.6 കോടിയുടെ നാല് പദ്ധതികള്‍ മാത്രം സംസ്ഥാനതല കമ്മിറ്റിക്കായി തയ്യാറാക്കിയ അജണ്ട നോട്ടില്‍ ഉള്‍പെട്ട സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി എം പി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. സംസ്ഥാനതല സമിതി പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമത്തിന് (പി എം ജെ വി കെ) കീഴില്‍ പരിഗണിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് 2022 ഒക്‌ടോബര്‍ 28ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

അതോടൊപ്പം വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാതല കമ്മിറ്റികള്‍, വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിലേക്ക് സമര്‍പ്പിച്ച യഥാക്രമം 37, 17, 3 പദ്ധതികള്‍ കൈമാറുകയും വയനാട് നിയോജക മണ്ഡലത്തില്‍ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ആസ്‌തികളും സൃഷ്‌ടിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ 2023 ജനുവരി 20ന് പി.എം.ജെ.വി.കെയുടെ സംസ്ഥാനതല കമ്മിറ്റി യോഗത്തിനായി അജണ്ട കുറിപ്പ് തയ്യാറാക്കിയതില്‍ വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് ആറ് പദ്ധതികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരു പദ്ധതി പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.

പി.എം.ജെ.വി.കെ.യുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍, ആസ്‌പിരേഷണല്‍ ജില്ലകളില്‍ നിന്നുള്ള പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ജില്ലാതല സമിതി സമര്‍പ്പിച്ച പദ്ധതികളുടെ പട്ടികയും സംസ്ഥാനതല സമിതിയുടെ പരിഗണനയിലുള്ള പദ്ധതികളുടെ പട്ടികയും തമ്മിലുള്ള പ്രകടമായ വ്യത്യാസം വലിയ ആശങ്ക ഉളവാക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടികാണിക്കുന്നു. സംസ്ഥാനതല കമ്മിറ്റി പരിഗണിക്കുന്ന പദ്ധതികളുടെ നേര്‍പ്പിച്ച ലിസ്റ്റ് കേരളത്തിലെ ഏക ആസ്‌പിരേഷണല്‍ ജില്ലയായ വയനാടിന്‍റെ അടിസ്ഥാന വികസന ആവശ്യങ്ങളോടുള്ള വലിയ അവഗണനയാണ് കാണിക്കുന്നത്.

ഇത് പി.എം.ജെ.വി.കെയുടെയും പഴയ മള്‍ട്ടി-സെക്‌ടറല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെയും അന്തഃസത്ത തന്നെ ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാനതല സമിതി ഇക്കാര്യം പരിശോധിച്ച് വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മതിയായ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കണമെന്നും കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്

ABOUT THE AUTHOR

...view details