തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്രിക നല്‍കിയ ശേഷം സംസ്ഥാനത്ത് എത്തുന്ന രാഹുലിന്‍റെ വരവ് അനുകൂല തരംഗം സൃഷ്ടിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്‍റെ വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ
രാഹുലിന്‍റെ വരവ് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് യുഡിഎഫ് ക്യാമ്പിന്‍റെ വിലയിരുത്തല്‍
അന്തരിച്ച മുന്‍മന്ത്രി കെ എം മാണിയുടെ വസതി രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. നാളെ മുതലാണ് പ്രചാരണ പരിപാടികള്‍. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. ബുധനാഴ്ച വയനാട് മണ്ഡലത്തിന് വേണ്ടി മാത്രം മാറ്റി വെച്ചിരിക്കുകയാണ്. വയനാട്ടിലെ പൊതുയോഗം സുല്‍ത്താന്‍ ബത്തേരിയിലാണ്. വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും മലപ്പുറത്തെ നിലമ്പൂരിലും രാഹുലെത്തും. തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിക്കും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയിലും രാഹുല്‍ സന്ദര്‍ശിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ പരിപാടികളില്‍ അവസാന നിമിഷം മാറ്റം വന്നേക്കാം.