കേരളം

kerala

ETV Bharat / state

വാക്‌സിന്‍ എടുത്തിട്ടും മരണം, പേ വിഷബാധ വൈറസിന് ജനിതകമാറ്റം സംഭവിച്ചോ എന്ന് പരിശോധിക്കും: ആരോഗ്യമന്ത്രി - ആരോഗ്യമന്ത്രി വീണ ജോര്‍ജ്

വാക്‌സിനുകളുടെ ഫലപ്രാപ്‌തി നഷ്‌ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബീസില്‍ അപൂര്‍വമാണ്. അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരില്‍ വാക്‌സിനും സിറവും സ്വീകരിച്ചവരെ കണക്കിലെടുത്താണ് സംസ്ഥാനത്ത് പേ വിഷ ബാധ വൈറസിന് ജനിതക വകഭേദം സംഭവിച്ചോ എന്ന കാര്യം പരിശോധിക്കുന്നത് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു

Rabies virus  genetic mutation of Rabies virus  Rabies virus to be tested for genetic mutation  Health Minister  Health Minister Veena George  പേ വിഷബാധ  ജനിതകമാറ്റം  ആരോഗ്യമന്ത്രി  റാബീസ്  ആരോഗ്യമന്ത്രി വീണ ജോര്‍ജ്  തിരുവനന്തപുരം
വാക്‌സിന്‍ എടുത്തിട്ടും മരണം, പേ വിഷബാധ വൈറസിന് ജനിതകമാറ്റം സംഭവിച്ചോ എന്ന് പരിശോധിക്കും: ആരോഗ്യമന്ത്രി

By

Published : Sep 5, 2022, 8:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പേ വിഷ ബാധ വൈറസിന് ജനിതക വകഭേദം സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്‌സിനുകളുടെ ഫലപ്രാപ്‌തി നഷ്‌ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബീസില്‍ അപൂര്‍വമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരില്‍ വാക്‌സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരന്വേഷണം കൂടി നടത്തുന്നത്.

ഇതിനായി സംസ്ഥാനത്തു നിന്നു ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Also Read: അഭിരാമിയ്ക്ക് പേ വിഷബാധ ഏറ്റതായി സ്ഥിരീകരണം, ചികിത്സ പിഴവെന്ന് കുടുംബം

ABOUT THE AUTHOR

...view details