കിളിമാനൂരില്‍ പേപ്പട്ടി കടിച്ച് അഞ്ച് പേർക്ക് പരിക്ക് - kilimanoor news
വീടിന് മുന്നിൽ സന്ധ്യാ ദീപം തെളിയിക്കുന്നതിനിടയിലാണ് വൃദ്ധയെ പേപ്പട്ടി കടിച്ചത്.
പേപ്പട്ടി
തിരുവനന്തപുരം: കിളിമാനൂരില്‍ പേപ്പട്ടി കടിച്ച് ഒരു സ്‌ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. ചൂട്ടയിൽ സ്വദേശികളായ സരസ്വതി അമ്മ (65), ഉണ്ണി (30), നീലാംബരൻ (76), വിഷ്ണു (30), തുളസീധരൻ (62) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. വീടിന് മുന്നിൽ സന്ധ്യാ ദീപം തെളിയിക്കുന്നതിനിടയിലാണ് സരസ്വതി അമ്മയെ പേപ്പട്ടി കടിച്ചത്. മുഖത്തിനും കൈയ്യിലും മുറിവേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.