കേരളം

kerala

ETV Bharat / state

R Bindu Against Alencier: 'മനസുകളിൽ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ മനോഭാവത്തിന്‍റെ ബഹുസ്‌പുരണമാണ് അലൻസിയറിൽ നിന്നുണ്ടായത്'; മന്ത്രി ആർ ബിന്ദു - അലൻസിയർ വിവാദം

Alencier controversial statement: അലൻസിയറിന്‍റെ സ്‌ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി ആർ ബിന്ദു. ദൗർഭാഗ്യകരമായ പരാമർശമാണ് ഉണ്ടായതെന്നും മന്ത്രി.

R Bindu Against Alencier controversial statement  R Bindu Against Alencier  Alencier controversial statement  R Bindu  Alencier  Alencier statement at award venue  Alencier statement  Alencier award  അലൻസിയർ  ആർ ബിന്ദു  ആർ ബിന്ദു അലൻസിയർ  R Bindu Alencier  ആർ ബിന്ദു അലൻസിയറിനെതിരെ  അലൻസിയറിനെതിരെ ആർ ബിന്ദു  നടൻ അലൻസിയർ പ്രസ്‌താവന  അലൻസിയർ വിവാദ പരാമർശം  അലൻസിയർ സ്‌ത്രീവിരുദ്ധത  അലൻസിയർ വിവാദം  അലൻസിയർ അവാർഡ്
R Bindu Against Alencier

By ETV Bharat Kerala Team

Published : Sep 15, 2023, 12:36 PM IST

മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം

തിരുവനന്തപുരം: നടൻ അലൻസിയർക്കെതിരെ വിമർശനവുമായി മന്ത്രി ആർ ബിന്ദു. അലൻസിയർ നടത്തിയത് ദൗർഭാഗ്യകരമായ പരാമർശമാണെന്ന് മന്ത്രി പറഞ്ഞു (R Bindu Against Alencier). ചലച്ചിത്ര അവാർഡ് വിതരണം പോലൊരു വേദിയിൽ അത്തരം പരാമർശം നടത്താൻ പാടില്ലാത്തതായിരുന്നു. മനസുകളിൽ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ മനോഭാവത്തിന്‍റെ ബഹുസ്‌പുരണമാണ് അലൻസിയറിൽ നിന്നുണ്ടായത്.

നിരന്തര ബോധവൽക്കരണത്തിലൂടെ മാത്രമേ ഇതിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കുകയുളളൂവെന്നും മന്ത്രി പറഞ്ഞു. ആൺകരുത്തുള്ള മുഖ്യമന്ത്രിയുടെ നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുത് എന്നുമായിരുന്നു അലൻസിയർ സ്പെഷ്യൽ ജൂറി അവാർഡ് വാങ്ങിയ ശേഷം പ്രതികരിച്ചത് (Alencier controversial statement). ഇതിനും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്നതിന്‍റെ അന്ന് താൻ അഭിനയം നിര്‍ത്തുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പറഞ്ഞിരുന്നു.

എന്നാൽ, ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും താൻ പറഞ്ഞ പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു അലൻസിയർ പ്രതികരിച്ചത്. സ്ത്രീക്ക് മാത്രമല്ല പുരുഷന്മാർക്കും അവകാശമുണ്ട്. പൊതുവായി കൊടുക്കുന്ന പ്രതിമ എന്തിന് പെൺ രൂപമാകുന്നു എന്നും അലൻസിയർ ചോദിച്ചു. പുരുഷന് യാതൊരു നീതിയും സമൂഹത്തിൽ ലഭിക്കുന്നില്ല എന്നും അലൻസിയർ പ്രതികരിച്ചിരുന്നു.

പ്രസംഗത്തിൽ തെറ്റില്ലെന്നും തിരുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നുവെന്നും അലൻസിയർ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവർ ഇത് സംബന്ധിച്ച് പറയാത്തതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും വലിയ വേദിയിൽ അവസരം കിട്ടിയപ്പോൾ തനിക്ക് പറയാനുള്ളത് പറഞ്ഞു എന്നും താരം വ്യക്തമാക്കി. ഇല്ലാത്ത ആരോപണങ്ങളിൽ തന്നെ കുടുക്കാൻ ശ്രമിച്ചാൽ താൻ കുടുങ്ങില്ലെന്നും അലൻസിയർ പറഞ്ഞു.

സ്ത്രീക്ക് മാത്രമല്ല അവകാശവും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കഴിവ്. കോൺഗ്രസുകാർക്ക് ഭരണം കിട്ടാത്തതിന് കാരണം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കാരണമാണെന്നും താരം പറഞ്ഞു. അലൻസിയറുടെ സ്‌ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം : താരത്തിനെതിരെ നടന്‍ ഹരീഷ് പേരടിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി (Hareesh Peradi against Alencier for his misogynistic remarks). ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം. സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഹരീഷ് പേരടി അഭിപ്രായപ്പെട്ടു.

Read more :Hareesh Peradi Against Alencier 'മഹാനടനെ, നിനക്ക് മാനസികരോഗം മൂർച്‌ഛിച്ചതിന്‍റെ ലക്ഷണമാണ്'; അലൻസിയറുടെ അവാര്‍ഡ് പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി

അലൻസിയറുടെ വിവാദ പരാമർശത്തിനെതിരെ സംവിധായികയും അവാര്‍ഡ് ജേതാവുമായ ശ്രുതി ശരണ്യവും രംഗത്തെത്തിയിരുന്നു. ഇത്ര നിരുത്തരവാദപരവും നികൃഷ്‌ടവുമായ അലൻസിയറുടെ ഈ വിവാദ സ്‌ത്രീവിരുദ്ധ പരാമര്‍ശം അങ്ങേയറ്റം നാണക്കേടാണ് എന്ന് ശ്രുതി ശരണ്യം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു ശ്രുതിയുടെ പ്രതികരണം.

Read more :Shruthi Sharanyam Against Alencier 'ഇത്ര നിരുത്തരവാദപരവും നികൃഷ്‌ടവുമായി എങ്ങനെ ഇപ്രകാരം സംസാരിക്കാന്‍ ആകുന്നു'; അലന്‍സിയര്‍ക്കെതിരെ ശ്രുതി ശരണ്യം

ABOUT THE AUTHOR

...view details