തിരുവനന്തപുരം: പ്രകൃതിദുരന്തമുണ്ടായ കവളപ്പാറയിൽ 20 കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. പ്രദേശത്ത് എട്ട് അനധികൃത ക്വാറികൾ പ്രവൃത്തിക്കുന്നുണ്ടെന്നും ഇവക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ - പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഇ.പി.ജയരാജന്‍
പാരിസ്ഥിതിക പഠനം നടത്താതെയാണ് ക്വാറികള്‍ക്ക് ലൈസൻസ് നല്‍കുന്നതെന്ന് വി.ടി. ബല്‍റാം എംഎല്‍എ നിയമസഭയില്‍ പറഞ്ഞു
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെയും പൊലീസിന്‍റെയും സംയുക്ത നടപടി ഉണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വാറികൾക്ക് ലൈസൻസ് നൽകുന്നത്. എങ്ങനെയെങ്കിലും ലൈസൻസ് നൽകുന്ന രീതി ഇല്ല. വിദഗ്‌ദ പഠനത്തിന്‍റെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് ലൈസൻസ് നൽകുന്നത്. പ്രളയ പ്രദേശങ്ങളിൽ ക്വാറികൾക്ക് ലൈസൻസ് നൽകിയിട്ടില്ല. ഏതെങ്കിലും ക്വാറി ലൈസൻസുകളെ കുറിച്ച് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. വി.ടി ബൽറാമിന്‍റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. അതേ സമയം പാരിസ്ഥിതിക പഠനം നടത്താതെയാണ് ക്വാറികള്‍ക്ക് ലൈസൻസ് അനുവദിക്കുന്നതെന്ന് വി.ടി. ബല്‍റാം എംഎല്‍എ പറഞ്ഞു.