തിരുവനന്തപുരം:PWD quashes order വകുപ്പ് മേധാവി അറിയാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമീപിക്കരുത് എന്ന വിവാദ ഉത്തരവ് റദ്ദാക്കി. എഞ്ചിനീയര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഉത്തരവ് റദ്ദാക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 2017ല്‍ സമാനമായ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതോടൊപ്പം ചില കാര്യങ്ങള്‍ പുതിയ ഉത്തരവില്‍ കൂട്ടി ചേര്‍ത്തു.
MINISTER PA MUHAMMED RIYAS ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കും. പിഡബ്ല്യുഡി അഡ്‌മിനിസ്ട്രേറ്റീവ് ചീഫ് എഞ്ചിനീയറോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, പൊതുമരാമത്ത് റോഡുകളുടെ പരിപാലനം ഉറപ്പു വരുത്താനുളള പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്‌ച തിരുവനന്തപുരത്ത് നടക്കും. നടന്‍ ജയസൂര്യ ഉദ്ഘാടനം നിര്‍വ്വഹിക്കും.