തിരുവനന്തപുരം: വിവിധ സർക്കാർ പദ്ധതികളുടെ കൺസൾട്ടന്‍റായ പ്രൈസ് വാട്ടർ ഹൗസ് കുപ്പേഴ്സിന് (പി ഡബ്ല്യൂ സി) വിലക്കുമായി സർക്കാർ. സംസ്ഥാന സർക്കാരിന്‍റെ എല്ലാ ഐ.ടി പദ്ധതികളിൽ നിന്നും രണ്ടു വർഷത്തേക്കാണ് സർക്കാർ പി.ഡബ്ല്യൂ .സി യെ വിലക്കിയത്. കെ - ഫോൺ കരാറും പുതുക്കില്ല. ഐ.ടി വകുപ്പിന്‍റേതാണ് ഉത്തരവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്. അതേസമയം മറ്റു കരാറുകൾ തുടരും.
പ്രൈസ് വാട്ടേർസ് ഹൗസ് കൂപ്പറിന് സർക്കാർ വിലക്ക് - ഐ ടി പദ്ധതികൾ
സംസ്ഥാന സർക്കാരിന്‍റെ എല്ലാ ഐടി പദ്ധതികളിൽ നിന്നും രണ്ടു വർഷത്തേക്കാണ് പി ഡബ്ല്യൂ സിയെ വിലക്കിയത്.
പ്രൈസ് വാട്ടേർസ് ഹൗസ് കൂപ്പറിന് വിലക്ക്
യോഗ്യത ഇല്ലാത്തയാളെ നിയമിച്ചു. കരാർ ലംഘനം നടത്തി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. മതിയായ യോഗ്യത ഇല്ലാതെ സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചത് വിവാദമായിരുന്നു. പിഡബ്ല്യൂ സിയാണ് സ്വപ്നയെ നിയമിച്ചത്. പദ്ധതിയിൽ പ്രോജക്ട് കൺസൾട്ടന്‍റ് ആയാണ് സ്വപ്നയെ നിയമിച്ചത്. എന്നാൽ സ്വപ്നയ്ക്ക് അതിനുള്ള യോഗ്യതയില്ലെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
Last Updated : Nov 30, 2020, 3:37 PM IST